ന്യൂഡൽഹി: സക്കർബർഗിൻ്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിനോട് വിവാദ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം കാണിച്ച് ഐടി മന്ത്രാലയം വാട്ട്സ്ആപ്പ് സിഇഒ കാത്കാർട്ടിന് കത്ത് അയച്ചതായാണ് വിവരം. ഇന്ത്യൻ ഉപയോക്താക്കളുടെ സുരക്ഷ മാനിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം
പുതിയ സ്വകാര്യതാ മാറ്റങ്ങളെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.