റഷ്യയുടെ സ്പുട്നിക് 5 വാക്സിന് കേന്ദ്രസർക്കാർ അനുമതി നൽകി

0
17

ഡൽഹി:  റഷ്യയുടെ കോവിഡ് വാക്സിന് ഇന്ത്യ അനുമതി നൽകി.  റഷ്യയുടെ വാക്സിന്‍ സ്പുട്നിക് 5നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യ അനുമതി നൽകുന്ന മൂന്നാമത് വാക്സിൻ ആയി   സ്പുട്നിക് 5. വാക്സിന്  ഉയർന്ന പ്രതിരോധശേഷി ഉള്ളതായി  വിദഗ്ധ സമിതി വ്യക്തമാക്കി .നിലവിൽ രാജ്യത്ത് പ്രയോഗിക്കാൻ അനുമതി ഉള്ളത് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകൾക്കാണ്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ്  അടിയന്തര തീരുമാനം. ജൂണിന് മുന്‍പ് തന്നെ വാക്സിന്‍ ഉപയോഗം തുടങ്ങിയേക്കുംറഷ്യ വികസിപ്പിച്ച വാക്സിന്‍ ഹൈദരാബാദിൽ നിര്‍മിക്കുന്നുണ്ട്.  അന്താരാഷ്ട്ര വിപണിയില്‍ 10 ഡോളറില്‍ താഴെയാണ് ഈ വാക്സിന്‍റെ വില.