സമൂഹ മാധ്യമങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഇന്ന് മുതൽ നിലവിൽ വരും

0
22

ഡൽഹി: കേന്ദ്ര ഐടി മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്നു മുതൽ നിലവിൽ വരും ഈ. ഇവ രണ്ടു ദിവസത്തിനകം  നടപ്പാക്കണമെന്നാണ് നിർദ്ദേശം ഇന്നത്തെ ഭക്ഷണം കേന്ദ്രം കൂടുതൽ നടപടികളുമായി വരുംദിവസങ്ങളിൽ മുന്നോട്ടു വരും.  മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്‍റെ പദവി നഷ്ടപ്പെടും. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം അതാത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.  അതോടൊപ്പം പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടിയടക്കം നേരിടേണ്ടി വരുമെന്നും കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുുണ്ട്

പുതിയ നിർദേശങ്ങളിൽ സുപ്രധാനം സീറ്റുകളുടെ പോസ്റ്റുകളുടെ ഉറവിടം വെളിപ്പെടുത്തുന്നത് സംബന്ധിച്ചാണ്. കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ  ബാധ്യസ്ഥരാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇവ പരിശോധിക്കുന്നതിനായി ത്രിതല പ്രശ്നപരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട് ഇതിൽ കേന്ദ്ര സർക്കാർ പ്രതിനിധി മേൽനോട്ടം വഹിക്കും. എന്നാൽ പൊതു സമൂഹത്തിൽ നിന്നും ഇന്നും സമൂഹമാധ്യമ സ്ഥാപനങ്ങളിൽ നിന്നും  ഇതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ബലികഴിച്ച് മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനാവില്ലെന്ന് ഫെയ്‍സ് ബുക്ക് പ്രതികരിച്ചിരുന്നു.

ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്