കുവൈറ്റ്: കുവൈറ്റിൽ വിദ്യാഭ്യാസമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആരംഭിച്ചു.
വ്യാജസര്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അഞ്ചുപേർ ജോലിയിൽ കയറിയത് നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ ജനറൽപ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ . ഹമീദ് അൽ അൻസാരി അറിയിക്കുകയുണ്ടായി.
വിദേശികളുൾപ്പെടെയുള്ളവർ അധ്യാപക-അനധ്യാപക തസ്തികളിൽ വ്യാജയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ മറവിൽ ജോലിക്ക് കയറിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പാർലമെണ്ട് തലത്തിൽ തന്നെ ചർച്ചയായ സംഭവമായിരുന്നു ഇത്. അധികൃതരുടെ ഒത്താശയോടെയാണ് അഴിമതി നടന്നിട്ടുള്ളതെന്ന് എന്നായിരുന്നു ആക്ഷേപം.ഇതിനെത്തുടർന്നാണ് സൂക്ഷ്മപരിശോധനയിൽ കണ്ടെത്തിയ വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെടുക്കാൻ മന്ത്രാലയം തീരുമാനിച്ചത്.