തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍.സി.പിയില്‍ ചേർന്നേക്കുമെന്ന് സൂചന . എന്‍.സി.പി ദേശീയ നേതാവ് ശരദ് പവാറുമായി പി സി ചാക്കോ ഇന്ന് കൂടിക്കാഴ്ച നടത്തും. പി.സി ചാക്കോ എന്‍.സി.പിയൂടെ ഭാഗമാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. കാരണം ചാക്കോ എന്‍.സി.പിയൂടെ ഭാഗമായാല്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കായി പി. സി ചാക്കോ പ്രചാരണത്തിന് ഇറങ്ങും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും, പാർട്ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ച നേതാക്കളുമായും ചാക്കോ ചര്‍ച്ച നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍