എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരം ഏൽക്കും. വരുന്ന 19 നാകും എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ രാജകുടുംബത്തിന് അനുശോചന സന്ദേശം അറിയിച്ചു. ബ്രിട്ടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് നാളെയാണ് ഇന്ത്യയിൽ ദേശീയ ദുഖാചരണം.
എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിന്കൈമാറും. യഥാർത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗൺ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തു വകകളാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്.