കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മുബാറക്കിയയിലെ ഇറച്ചി മാർക്കറ്റുകളിൽ പരിശോധന നടത്തി.
മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ മുബാറക്കിയ പ്രദേശത്തെ ഇറച്ചി കടകൾ സന്ദർശിക്കുകയും റമദാനിലുടനീളം മിതമായ വില പാലിക്കണമെന്ന് കട ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയതായും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടത്തിനുള്ള സാങ്കേതിക സമിതി ഡയറക്ടർ എം. ഫൈസൽ അൽ അൻസാരി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. പിഴ ചുമത്തുന്നതിന് ഒപ്പം ഇവരുടെ കടകൾ അടച്ചിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.