രമേശ് ചെന്നിത്തലക്കും കെ.എം മുനീറിനും കോവിഡ് സ്ഥിരീകരിച്ചു

0
25

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും നിരീക്ഷണത്തിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ചെന്നിത്തലയുടെ ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എം മുനീർ എംഎൽഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് മുനീർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.