കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ചെറിയാൻ ഫിലിപ്പ്

0
22

തിരുവനന്തപുരം: 20 വർഷത്തെ ഇടവേളക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ചെറിയാൻ ഫിലിപ്പ്.
കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എംമ്മിലായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിലേക്ക് തന്നെ ഔദ്യോഗികമായി കെപിസിസി പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ പറഞ്ഞു . 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ബദല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നത്. തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. അതില്ലാതെ തനിക്ക് വളര്‍ച്ചയുണ്ടാകില്ല. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.

സ്ഥിരമായി കുറെ ആളുകള്‍ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോണ്‍ഗ്രസ് വിടാനുള്ള കാരണം. എന്നാല്‍ ഇന്ന് അതിൽ മാറ്റമുണ്ടായി. അന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.