കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന കുട്ടികളുടെ സംഗീത നൃത്ത പരിപാടി റദ്ദാക്കിയേക്കും

0
31
Bayan Palace for the Kuwait’s 50th anniversary of the Constitution in 2012

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ബയാൻ രാജകൊട്ടാരത്തിൽ നടത്തിവന്നിരുന്ന കുട്ടികളുടെ സംഗീത നൃത്തപരിപാടി റദ്ദാക്കിയേക്കും. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷാവർഷം നടക്കുന്ന ഈ പരിപാടിയിൽ 1200 ഓളം വിദ്യാർഥികളാണ് പങ്കെടുക്കാറ്. ഈ പരിപാടിയുടെ നടത്തിപ്പിനായി നീക്കിവെച്ചിരുന്ന നാല് ലക്ഷം ദിനാർ മറ്റ് പദ്ധതികളുടെ നടത്തിപ്പിനായി ഉപയോഗിക്കും. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഈ തുക ധന മന്ത്രാലയത്തിലേക്ക് കൈമാറും.