കോവിഡ് വർധിക്കുന്നു; ചൈനയിലെ സിയാനിൽ വീണ്ടും ലോക്ഡൗൺ

0
16

ചൈനയിലെ സിയാൻ നഗരത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇത് പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമൊള്ളൂ.നിയന്ത്രണങ്ങൾ എന്നിവയെ നീണ്ടുനിൽക്കും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ച് റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തു.
മുൻകരുതലെന്ന നിലയിൽ ബാറുകൾ, ജിമ്മുകൾ, സിനിമാശാലകൾ തുടങ്ങിയ ഇൻഡോർ സൗകര്യങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ അടച്ചിരുന്നു.