ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനം: പ്രതി ഡാനിഷ് കുറ്റംസമ്മതം നടത്തി

0
23

തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാന മര്‍ദന കേസിലെ പ്രതി ഡാനിഷ് കുറ്റംസമ്മതം നടത്തി. പൊലീസ് ഡാനിഷിനെ തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ ഊട്ടിയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഡാനിഷിൻറെ സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഇയാൾ മർദിച്ചത്. മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. മിഥുന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.