കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഖൈറാൻ പ്രദേശത്ത് വ്യാജ ചാലറ്റുകൾ വിൽപ്പന നടത്തിയെന്ന കേസിൽ രണ്ടുപേർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ക്രിമിനൽ കോടതിയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. കുവൈത്ത് സ്വദേശിയായ യ സിനസുകാരന് 2 വർഷവും ഇറാഖ് സ്വദേശിയായ പ്രവാസിക്ക് 7 വർഷവും തടവും 128 ദശലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തു.
ഇരകൾക്ക് താൽലിക സിവിൽ നഷ്ടപരിഹാരമായി 5001 ദിനാർ നൽകാനും കോടതി ഉത്തരവിട്ടു. ഏകദേശം 64 ദശലക്ഷം ദിനാർ കള്ളപ്പണം ഇരുവരും ചേർന്ന് വെളുപ്പിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.