വിസ തട്ടിപ്പ്; സ്വദേശിക്ക് 15 വർഷവും, 8 പ്രവാസികൾക്ക് പത്ത് വർഷവും തടവ്

കുവൈത്ത് സിറ്റി: റെസിഡൻസി വിസ  ട്രേഡിങ് കേസിൽ  കുവൈത്ത് സ്വദേശിക്ക് 15 വർഷം കഠിന തടവ് വിധിച്ചു.  കേസിലുൾപ്പെട്ട 8 പ്രവാസികൾക്ക് 10 വർഷം വീതം തടവും വിധിച്ചു. കുവൈത്തിൽ ജോലി  വാഗ്ദാനം ചെയ്ത് പണം തട്ടിയ നിരവധി കേസുകളിൽ ഒന്നിലാണ് വിധി വന്നത്

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിലാണ് കുവൈത്തിൽ റെസിഡൻസി വിസ ട്രേഡിംഗ് കുറ്റകൃത്യങ്ങൾ വർദ്ധിച്ചത്. വിദേശത്തുള്ളവരെ കുവൈത്തിൽ ജോലിയും താമസം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുകയും , കുവൈത്തിൽ എത്തിയശേഷം ജോലി നൽകാതെ കബളിപ്പിക്കുകയാണ് ഇത്തരക്കാർ ഇത്തരക്കാർ ചെയ്യുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു

നല്ല തൊഴിൽ, ശമ്പളം എന്നിവ വാഗ്ദാനം ചെയ്ത് തങ്ങളുടെ രാജ്യങ്ങളിൽ നിന്നു തൊഴിലാളികളെ കബളിപ്പിച്ച് കുവൈത്തിൽ എത്തിക്കുന്നതിൽ ഇവിടുത്തെ പ്രവാസികളും വലിയ രീതിയിൽ പ്രവർത്തിക്കുന്നതായി അഭിഭാഷകർ പറഞ്ഞു, ഇത്തരക്കാർക്ക് ഉള്ള കർശനമായ താക്കീത് ആണ് ഇപ്പോൾ വന്നിരിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.