കുവൈത്ത് സിറ്റി: നിയമവിരുദ്ധരെ പിടികൂടുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമായി നടപ്പാക്കുന്നതായി ആഭ്യന്ത്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പൗരന്മാരും പ്രവാസികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം എന്നും ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട്് പോലീസ് അന്വേഷിക്കുന്നവരെയും മറ്റ് നിയമലംഘകരെയും മറഞ്ഞിരിക്കാൻ സഹായിക്കരുത് എന്നും, അല്ലാത്തപക്ഷം നിയമനടപടികൾ അഭിമുഖീകരിക്കേണ്ടിവരും എന്നും അധികൃതർ വ്യക്തമാക്കി.
2021 ന്റെ ആദ്യ പകുതിയിൽ 7,808 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം കുവൈറ്റിൽ നിന്ന് പുറത്താക്കി.താമസ നിയമം ലംഘിക്കൽ, ക്രിമിനൽ കേസുകൾ, ട്രാഫിക് നിയമലംഘനങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങളാലായിരുന്നു ഇത്.