കുവൈത്ത് അംഗീകൃതമല്ലാത്ത പ്രതിരോധ വാക്സിൻ സ്വീകരിച്ച് രാജ്യത്ത് വന്നവരുടെ റി വാക്സിനേഷൻ സംബന്ധിച്ച് പഠനം നടത്തുന്നു

0
17

കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് കുവൈത്തിലേക്ക്  മടങ്ങിയെത്തിയ  സ്വദേശികളിൽ കുവൈത്തിൽ അംഗീകാരമില്ലാത്ത കോവിഡ്  പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചവർ  വീണ്ടും വാക്സിനേഷൻ സ്വീകരിക്കാൻ ശ്രമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്അൽ-റായ് പത്രം റിപ്പോർട്ട് ചെയ്തു.

രാജ്യങ്ങളിൽനിന്നായി തിരിച്ചെത്തിയ പലരും റഷ്യൻ നിർമ്മിത വാക്സിൻ ആയ സ്പുട്നിക് , ചൈനീസ് വാക്സിൻ ആയ സിനോവക്ക് എന്നിവ സ്വീകരിച്ചവരാണ് വീണ്ടും വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉള്ളത് . അവരുടെ റീ-വാക്സിനേഷൻ സംബന്ധിച്ച്  പ്രത്യേക സാങ്കേതിക സമിതികൾ പഠനം നടത്തുന്നതായി  ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.  വീണ്ടും വാക്സിനേഷൻ ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിലും 2 വാക്സിനുകൾ സ്വീകരിക്കുന്ന സമയ ഇടവേളയുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നുണ്ട്.

കുവൈത്ത് അംഗീകൃതമല്ലാത്ത മറ്റ് വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കുന്നത് പരിഗണിച്ചാണ് പലരും വീണ്ടും വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കുന്നത്.