സർക്കാർ ജോലികളിൽ നിന്ന് പ്രവാസികളെ പിരിച്ചുവിടുമെന്ന് സിവിൽ സർവീസ് ബ്യൂറോ

0
13

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിൻ്റെ ഭാ​ഗമായി സർക്കാർ ജോലികളിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. 2025 മാർച്ച് 31ന് ശേഷം അപൂർവമല്ലാത്ത സർക്കാർ ജോലികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കരാറുകൾ പുതുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ സ്ഥിരീകരിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും റീപ്ലേസ്മെന്റ് സജീവമായി നടപ്പിലാക്കിവരികയാണ്. കുവൈറ്റ് ഇതര ജീവനക്കാരിൽ ഒരു ചെറിയ ശതമാനം പേരുടെ കരാറുകൾ 2025 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. എന്നിരുന്നാലും, ഈ തീയതിക്കപ്പുറം, അപൂർവമല്ലാത്ത തൊഴിലുകളിലെ പ്രവാസികൾക്ക് കൂടുതൽ കരാർ പുതുക്കലുകൾ അനുവദിക്കില്ലെന്ന് സി‌എസ്‌സി ഇപ്പോൾ വ്യക്തമാക്കി.