‘ക്ലീൻ ജലീബ്’ റെയ്ഡ് തുടരുന്നു: ഹസാവിയില്‍ 18 വഴിയോരക്കച്ചവടക്കാര്‍ അറസ്റ്റിൽ

0
13

കുവൈറ്റ്: ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവൃത്തികൾ തുടര്‍ന്ന് അധികൃതർ. കഴിഞ്ഞ ദിവസം ഹസാവിയുടെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ അനധികൃതമായ തെരുവോരക്കച്ചവടം നടത്തിയ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 20 വാഹനങ്ങൾ നീക്കം ചെയ്യുകയും അലക്ഷ്യമായി നിർത്തിയിട്ടിരുന്നു 163 വാഹനങ്ങളില്‍ സ്റ്റിക്കറുകൾ പതിപ്പിച്ചിക്കുകയും ചെയ്തു. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആറു ലോറികളും കണ്ടു കെട്ടിയിട്ടുണ്ട്. നിരവധി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഹസാവി മേഖലയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ വൈദ്യുത ബന്ധവും വിച്ഛേധിച്ചു.

ആക്രി വസ്തുക്കള്‍, ടയറുകൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ തുടങ്ങി മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു ജലീബ് അല്‍ ഷുയൂഖ്. ഇതിനെ തുടർന്നാണ് പ്രദേശത്തെ എല്ലാ തരത്തിലും ശുദ്ധീകരിക്കുന്നതിനായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ജലീബ് പദ്ധതി ആരംഭിച്ചത്.