കുവൈത്ത് സിറ്റി രാജ്യത്ത് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം വാണിജ്യകേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടും വൈകുന്നേരം എട്ടുമണിക്ക് സ്ഥാപനങ്ങളടയ്ക്കാനുള്ള തീരുമാനം വിചിത്രവും യുക്തിരഹിതവുമെന്ന് സംരംഭകർ. സാമ്പത്തികമോ ആരോഗ്യപരമോ ഗുണപരമായ സാധ്യതകളില്ലാത്ത തീരുമാനമാണിതെന്നാണ് കുവൈത്തിലെ ബിസിനസ്സ് സ്ഥാപനയുടമകളുടെ പക്ഷം. ബിസിനസ്സ് പൂർണമായി അടച്ചിടുന്നതില് നിന്നും നിലവിലെ സാഹചര്യത്തിന് വലിയ വ്യത്യാസമില്ലെന്നും അവർ പറയുന്നു. തീരുമാനം പുനക്രമീകരിക്കാത്തത് മൂലം30 മുതല് നാല്പ്പത് ശതമാനം വരെ വരുമാന നഷ്മുണ്ടാകുന്നെന്നും ഉടമകളവകാശപ്പെട്ടു.
സാധാരണഗതിയിൽ വേനൽക്കാലത്ത് രാത്രി 8:30 ന് ശേഷമാണ് മാർക്കറ്റുകളിൽ തിരക്കനുഭവപ്പെടുന്നതും കടകൾ സജീവമാകുന്നതും. പ്രത്യേകിച്ച് ഉയർന്ന താപനിലയും മഗ്‌രിബ്, ഇഷാ പ്രാർത്ഥന സമയവും കണക്കിലെടുത്ത് രാത്രി വൈകിയാണ് ജനങ്ങള് പുറത്തിറങ്ങുക എന്നും സംരംഭകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക, വാണിജ്യ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടാത്ത തീരുമാനങ്ങളൊഴിവാക്കണമെന്നും അവർ കൊറോണ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു,