കുവൈറ്റ് സിറ്റി: വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറു വരെ എയര്‍പോര്‍ട്ട് റോഡ് 55 പൂർണ്ണമായി അടയ്ക്കും. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് & ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിിയാണ് ഇക്കാര്യം അറിയിച്ചത്.
ക്രൗൺ പ്ലാസ ഹോട്ടലിനും ഖൈതാൻ പ്രദേശത്തിനും അടുത്തുള്ള ഫർവാനിയ ബ്ലോക്ക് 6 നെ ബന്ധിപ്പിക്കുന്ന കാൽനട പാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണിത്. രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതം സിസ്ത് റിങ് റോഡിലേക്ക് തിരിച്ചുവിടും.