അവധി ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കാതിരുന്നതിനെതിരെ രൂക്ഷ വിമർശനം

0
34

കുവൈത്ത് സിറ്റി: അവധിദിവസങ്ങളിൽ കോവിഡ് വാക്സിനേഷൻ സെൻററുകൾ അടച്ചിട്ടു. ഈ നടപടിക്കെതിരെ  രൂക്ഷ വിമർശനമായി ആരോഗ്യ വിദഗ്ധരും  നിരീക്ഷകരും രംഗത്തെത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ വാക്സിനേഷൻ തോത് ദിനംപ്രതി വർദ്ധിപ്പിക്കുന്നതിനു പകരം വാക്സിനേഷൻ സെൻററുകൾ അടച്ചിട്ടത്  നിരുത്തരവാദപരമായാണ് എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങളും  അതോടൊപ്പം രാജ്യത്തുടനീളമുള്ള മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളും അവധിദിനങ്ങളിൽ പ്രവർത്തിച്ചില്ല.

രാജ്യത്ത് ഏതാനും നാളുകളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ആണുള്ളത്, ഈ പകർച്ചവ്യാധി തടയുന്നതിനായി പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിപ്പിക്കേേണ്ട സമയമാണിതെന്നും ,  എന്നിട്ടും അവധിദിനങ്ങളിൽ പ്രതിരോധ കുത്തിവെപ്പ്  നടത്താതിരുന്നത്  വലിയ വീഴ്ചയും, നിരുത്തരവാദപരവും ആണെന്നും  നിരീക്ഷകർ കുറ്റപ്പെടുത്തി.  .

ഫൈസർ വാക്സിൻ എട്ടാമത് ബാച്ച് ഞായറാഴ്ചയായിരുന്നു  കുവൈത്തിലെത്തുമെന്ന് അറിയിച്ചിരുന്നത് , കുവൈത്തിലേക്ക് വാക്സിനുകൾ എത്തുന്ന  തീയതികൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ മരുന്ന്നിർമാണ കമ്പപനി ഉദ്യോഗസ്ഥരുമായി  വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു.