പുതുവര്‍ഷമെത്തുമ്പോള്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമൈക്രോണ്‍ ഭീഷണി മുന്നില്‍ ഉണ്ട്. രോഗപ്പകര്‍ച്ച തടയാനുള്ള മുന്‍കരുതലുകള്‍ തുടരണം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.