സൗദി അറേബ്യയിൽ നഴ്സുമാര്‍ക്ക് ‘കോറോണ’: അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

0
17
pinarayi-vijayan

റിയാദ്: സൗദി അറേബ്യയിൽ ഒരു ആശുപത്രിയില്‍ മലയാളി നഴ്സിനടക്കം കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയിൽ നിരവധി പേരുടെ മരണത്തിനിടയാക്കി കോറോണ വൈറസ് ഭീതി പടർത്തി വ്യാപിക്കുകയാണ്. വൈറസ് ബാധയേറ്റ ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

യുവതിയെ ചികിത്സിച്ച മുപ്പതോളം മലയാളി നഴ്സുമാരെ നിരീക്ഷണത്തിനായി പ്രത്യകം മുറിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയം ഗൗരവമായി കണ്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ അഭ്യർത്ഥിച്ചു.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.