തിരുവനന്തപുരം: ലക്ഷദ്വീപിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അതീവ ഗൗരവപരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദ്വീപിലെ ജനങ്ങളുടെ ജീവിതത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും സംസ്ഥാനവുമായുള്ള ബന്ധം തകര്‍ക്കാനുമുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംഭവങ്ങളൾ ആശങ്കജനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കേരളത്തിന്റെ ഒരു ഭാഗമായി തന്നെയാണ് ലക്ഷദ്വീപ് പ്രവർത്തിച്ചിരുന്നത്. വിദ്യഭ്യാസം, വ്യാപാരം, ചികിത്സ എന്നീ മേഖലകളിൽ ലക്ഷദ്വീപുമായി അഭ്യേദ്യമായ ബന്ധമാണ് കേരളത്തിനുള്ളത്. ഛിദ്രശക്തികള് ഈ ബന്ധം തകർക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.