ഐടി പാര്‍ക്കുകളില്‍ വൈൻ പാർലറുകളില്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി

0
12

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ വൈൻ പാർലറുകളില്ലാത്തത് വൻ പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം കുറയുമ്പോൾ ഐടി പാര്‍ക്കുകളില്‍ പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന കമ്പനികളുടെ പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ്ബുകളില്ലാത്ത കാര്യം പ്രധാന കുറവായി ചൂണ്ടിക്കാണിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ആലോചന മുമ്പുണ്ടായി എന്നാൽ കോവിഡിനെ തുടർന്ന് തുടര്‍ നടപടികളുണ്ടായില്ല.