തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കുമെന്ന ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്ന് നേരത്തെ തന്നെ സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ട്. സി എ എ യിലൂടെ പൗരന്മാരെ തരംതിരിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക വിഭാഗക്കാർക്ക്
താമസിക്കാന്‍ തടവറ പണിയുക എന്നതാണ് ആര്.എസ്.എസിന്റെ അജണ്ട. അത് കേരളത്തില്‍ എന്തായാലും ചിലവാകാന്‍ പോകുന്നിെല്ലെന്നും ഇവിടെ എല്ലാ പൗരന്മാരും സമന്മാരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് അവര്‍ ജയിച്ചാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ സി.എ.എ നടപ്പാക്കാന്‍ തീരുമാനം എടുക്കുമെന്നാണ് എന്നും പൗരത്വഭേദഗതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി ഓർമപ്പെടുത്തി.