പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക്

0
23

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹിയിലെത്തും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. സംസ്ഥാനത്തിന്‍റെ വികസനകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ച ചെയ്യും. എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.ഭരണത്തുടർച്ചക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇതിലുണ്ട്.