കുവൈത്തിൽ സഹകരണ സംഘങ്ങൾക്ക് ഫാർമസികൾ തുറക്കാൻ അനുമതി

0
21

കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികൾ തുറക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് അനുമതി നൽകണമെന്ന നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. എം‌പിമാരായ സാലിഹ് അൽ മുത്തൈരി മുഹന്നാദ് അൽ സയർ, അബ്ദുല്ല അൽ മുദഫ്, മുഹൽഹാൽ അൽ മുദഫ്, ഡോ. ഹമദ് റഹ് അൽ ദീൻ, ഹമദ് അൽ മുത്തൈർ എന്നിവർ സമർപ്പിച്ച നിർദ്ദേശം സമിതി അംഗീകരിക്കുകയായിരുന്നു. കുവൈത്ത് സ്വദേശിയായ ഫാർമസിസ്റ്റിന്റെ പേരിൽ ലൈസൻസ് ആവശ്യമില്ലാതെ സ്വകാര്യ ഫാർമസികൾ തുറക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് അനുമതി നൽകണമെന്നായിരുന്നു നിർദേശം.രണ്ട് ബില്ലുകളും അവലോകനം ചെയ്തതായും അവ ഭരണഘടനയുടെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.

അയോഗ്യനായ എം‌പി ബദർ അൽ ദഹൂം സമർപ്പിച്ച നിർദ്ദേശം, എം‌പി ഡോ. സാലിഹ് അൽ മുത്തൈരി വീണ്ടെടുത്ത് സമർപ്പിക്കുകയായിരുന്നു. ഇതിൽ പ്രധാനമായും പറയുന്നത്, “കുവൈറ്റ് ഫാർമസിസ്റ്റുകൾ, 50 കിടക്കയിൽ കുറയാത്ത സ്വകാര്യ ആശുപത്രികൾ, സഹകരണ സംഘങ്ങൾ – ഈ വിഭാഗങ്ങൾക്കായി ഫാർമസികൾ തുറക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്. അതേ സമയം ഫാർമസിസ്റ്റ് സർക്കാർ മേഖലയിലെ ജോലിക്കാരനാകരുത്. ഒന്നിൽ കൂടുതൽ ഫാർമസി തുറക്കുന്നതിന് ഫാർമസിസ്റ്റ് അല്ലെങ്കിൽ സഹകരണ സൊസൈറ്റിക്ക് ലൈസൻസ് ലഭിച്ചേക്കില്ല എന്നിരിക്കെ ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രവർത്തിക്കുന്ന സഹകരണ സംഘത്തിന് ആരോഗ്യമന്ത്രി അനുമതി നൽകണം” ഇതായിരുന്നു പ്രധാന നിർദേശം.