കുവൈത്ത് സിറ്റി: ചിലയിടങ്ങളിൽ വാട്ടർ ബൈക്കുകളുടെ അതിസാന്നിധ്യവും അശ്രദ്ധയും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് തീരസംരക്ഷണ സേനയുടെ ഡയറക്ടറേറ്റ് ജനറൽ വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തി. 24 നോട്ടീസുകൾ നൽകുകയും 14 വാട്ടർ ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷിതമല്ലാത്ത ഇത്തരം നടപടികൾ നിയന്ത്രിക്കുന്നത് വരെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.