കോയമ്പത്തൂർ സ്ഫോടനം; ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തി

0
27

കോയമ്പത്തൂർ കാർ സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത് എന്നാണ് വിവരം. ഇയാൾ കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട് .അതേസമയം കാർ സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓണ്‍ലൈനില്‍‌ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു.