9 അതിനു ശേഷം കോളേജുകൾ തുറന്നു

0
39

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറന്നു. 9 മാസത്തിനുശേഷമാണ് ആണ് കലാലയങ്ങൾ പുനരാരംഭിക്കുന്നത്, ഇത്രയും നാളുകളിലെ അധ്യായന നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യം.
അസാന വര്‍ഷ ബിരുദ വിദ്യാര്‍ഥകള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍. പൂർണ്ണമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ കൊണ്ട് 50 ശതമാനം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായാണ്ക്ലാസുകള്‍.രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തന സമയം.
ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
പരമാവധി അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായിരുന്നു.