കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ ആരംഭിക്കാൻ ഉത്തരവിട്ട് സർക്കാർ

0
24

കുവൈത്ത് സിറ്റി : ഉപഭോക്താക്കളുടെ സുരക്ഷാർത്ഥം കുവൈത്തിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ സ്ഥാപിക്കുന്നു.
വാണിജ്യ വ്യവസായ മന്ത്രി ഫൈസൽ അൽമെഡ്‌ലെജ് തിങ്കളാഴ്ച ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മന്ത്രാലയം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ അസോസിയേഷൻ ആണിതെന്ന് വാണിജ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ശമ്പളമോ പ്രതിഫലമോ ഇല്ലാതെ ജോലി ചെയ്യുന്നവർ ആയിരിക്കുമെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി.