പ്രവാസികളുടെ പരാതി ,ആഡംബര കാർ ഡീലർക്ക് മുന്നറിയിപ്പുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

0
18

കുവൈത്ത് സിറ്റി: പ്രവാസികൾ ഉൾപ്പെടെ നിരവധിപേരുടെ പരാതിയെ തുടർന്ന്  കുവൈറ്റിൽ ആഡംബര വാഹന ഡീലർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി വാണിജ്യ വ്യവസായ മന്ത്രാലയം.  വാഹനം വാങ്ങാൻ കരാറിലേർപ്പെട്ട ശേഷം  പ്രസ്തുത സ്ഥാപനം  പ്രതിബദ്ധത പാലിച്ചില്ലെന്ന് വ്യക്തമാക്കി   60-ലധികം പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്.

നിരവധി പ്രവാസികളാണ് ഈ ഡീലറിൽ നിന്ന് ആഡംബര വാഹനങ്ങൾ  വാങ്ങാൻ കരാറിലേർപ്പെട്ടതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വാഹനത്തിൻറെ വിപണി വിലയുടെ 30 ശതമാനത്തിൽ താഴെ കിഴിവുകൾ നൽകാമെന്ന വാഗ്ദാനത്തിൽ തുടർന്നായിരുന്നു ഇത്. പിന്നീട് വാഹനം കൈമാറാതെ  കൂടുതൽ സമയം ആവശ്യപ്പെട്ട് ഇവർ വൈകിപ്പിക്കുകയായിരുന്നു എന്നും പത്രവാർത്തയിൽ ഉണ്ട്. കരാർ ലങ്കനം ആരോപിച്ചു പരാതിക്കാർ ഈ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉപഭോക്താക്കളുടെ എല്ലാ ക്ലെയിമുകളും ഉടനടി തീർപ്പാക്കണമെന്നും അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന്  മന്ത്രിയും പ്രസ്തുത സ്ഥാപനത്തിൻ്റെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.