രാജ്യത്ത് വാണിജ്യ സിലിണ്ടറിൻറെ വില കുത്തനെ കൂട്ടി

0
39

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവിന് പുറമെ എല്‍.പി.ജി സിലിണ്ടറിൻറെയും വില വർധിപ്പിച്ചു. 266 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം രൂപ കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

ചെന്നൈയിൽ 2133 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. ന്യൂഡൽഹിയിൽ 2000.5 രൂപയാണ് പുതിയ നിരക്ക്. മുംബൈയിൽ വാണിജ്യ സിലിണ്ടറിന് 1950 രൂപയായപ്പോൾ കൊൽക്കത്തയിൽ 2073.50 രൂപയായി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്. അതേസമയം രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്.