വാണിജ്യ വിമാന സർവീസ് പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടനില്ല

0
22

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തന പദ്ധതിയുടെ രണ്ടാം ഘട്ടം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കാൻ മന്ത്രിസഭ യോഗത്തിൽ ധാരണയായി. അൽ ഖബാസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ലോകത്തെ പല രാജ്യങ്ങളിലും പുതിയ ഇനം കൊറോണാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് ഈ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കേണ്ട എന്ന തീരുമാനത്തിൽ ഇളവ് വരുത്തില്ല.

ഫെബ്രുവരി ഒന്നിന് ആരംഭിക്കാനിരുന്ന രണ്ടാം ഘട്ടത്തിൽ വിമാന ഗതാഗതം 60 ശതമാനം വരെ വർദ്ധിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, യാത്രക്കാരുടെ എണ്ണം പ്രതിദിനം 20000 കൂടാനും പാടില്ല. പക്ഷേ പുതിയ കൊറോണ വൈറസിന്റെ ആവിർഭാവം വാണിജ്യ പ്രവർത്തന നിരക്കുകൾ ആദ്യ ഘട്ടത്തിൽ നിശ്ചിത പരിധിയിലെത്തി. ഈയൊരു സാഹചര്യത്തിൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ രണ്ടാം ഘട്ടം മാറ്റിവച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു