സുപ്രീംകോടതി നിർദേശം അംഗീകരിച്ച് കേന്ദ്രം; കാർഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കും

0
22

ഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സമിതിയിലേക്കുള്ള അംഗങ്ങളുടെ പേര് നിർദ്ദേശിക്കുന്നതിനായി ഒരു ദിവസത്തെ സമയം അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കർഷക നിയമത്തിലെ പുതിയ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്ന് കോടതി കർശന നിലപാടെടുത്തതോടെയാണ് സമിതിയെ നിയമിക്കാൻ സർക്കാർ അംഗീകരിച്ചത്.

കാര്‍ഷിക നിയമത്തില്‍ സർക്കാർ കൈക്കൊണ്ട നിലപാട് സുപ്രീംകോടതിയിൽനിന്ന് അതിരൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. കര്‍ഷകരുടെ രക്തം കയ്യില്‍പുരളാന്‍ തങ്ങള്‍ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി.
രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തം
ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.