ഡല്‍ഹി: ഈ മാസം 11 മുതല്‍ 14 വരെ സമൂഹ കൊവിഡ് വാക്‌സിനേഷന്‍ പരിപാടി സംഘടിപ്പിച്ച് വാക്‌സിന്‍ ഉത്സവമായി ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ്് വ്യായാപനം തടയുന്നതിനായി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞ . മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അവിടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം കൈവെടിയുന്നതില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. സംസ്ഥാനങ്ങൾ കൊവിഡിനെതിരായ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ അപകടകാരിയാണ്. ഇത് ആശങ്കാജനകമാണ്.