മെയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

0
20

തിരുവനന്തപുരം:  സംസ്ഥാനത്ത് മെയ് 8 മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. മെയ് എട്ടു മുതൽ 16 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കി.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിനക്ക് വളരെയധികം ഉയർന്നിരുന്നു വരുംദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്ന സൂചനയാണ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് സാഹചര്യംകൂടി പരിഗണിച്ചാണ് കേരളം സമ്പൂർണ ലോക്ക്ഡൗൺലേക്ക് കടക്കുന്നത്.

സംസ്ഥാനത്തെ മിനി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രത്യാശിക്കു രീതിയിൽ ഇതിൽ ഫലം കാണാതെ സാഹചര്യത്തിലാണ് സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലേക്ക് പോകുന്നത്. അവശ്യ സർവീസുകൾ എല്ലാം തന്നെ ഉണ്ടായിരിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ സർക്കാർ നിശ്ചയിക്കുന്ന സമയക്രമത്തിൽ പ്രവർത്തിക്കും.