ഇന്ത്യയിൽ 150 ജില്ലകളിൽ സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കിയേക്കും

0
23

ഡൽഹി:  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാർ സ്വീകരിക്കുക. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ്  നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. അവശ്യ സർവീസുകൾക്ക് ഇളവു നൽകി കൊണ്ടായിരിക്കും ലോക് ഡൗൺ  ഏർപ്പെടുത്തുക

നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളിലും ലോക്ഡൗണിലേക്ക് പോകേണ്ടിവരും. കേരളത്തിലെ നിരവധി ജില്ലകളിൽ പോസിറ്റിവിറ്റി 15ന് മുകളിലുള്ള സാഹചര്യത്തിലാണിത്.  നേരത്തെ പ്രാദേശിക ലോക്ഡൗണുകള്‍ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ രോഗവ്യാപനം തീവ്രമാകുന്ന പശ്ചാതലത്തില്‍ ലോക്ഡൗണിലേക്ക് തന്നെ പോകാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. നേരത്തെ കേരളത്തില്‍ ലോക്ഡൗണ്‍