അൻവർ സാദത്തിന്ർറെ നിര്യാണത്തിൽ അനുശോചിച്ച് കോഴിക്കോട് ജില്ലാ എൻ. ആർ. ഐ അസോസിയേഷൻ

0
25

കെ.ഡി.എൻ.എ അനുശോചിച്ചു.
കുവൈറ്റ് സിറ്റി: അൻവർ സാദത്ത് അൻസിന്റെ ആകസ്മിക നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ. ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചന യോഗം സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അദ്യക്ഷതയും ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും ഓൺലൈൻ മീറ്റിങ്ങും നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് സഹീർ ആലക്കൽ നന്ദിയും അറിയിച്ചു.

വൈസ് പ്രസിഡന്റ് അസ്സിസ് തിക്കോടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കുവൈറ്റിലെ സാംസ്‌കാരിക പ്രവർത്തകരായ ജാവേദ് കേളോത്തും ഹബീബ് മുറ്റിച്ചൂരും പങ്കെടുത്തു സംസാരിച്ചു. ഹോസ്പിറ്റൽ കാര്യങ്ങളിലും ബോഡി നാട്ടിൽ കൊണ്ട് പോകുന്നതിലും മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വങ്ങളാണ് ജാവേദ് കേളോത്ത്‌, ഹബീബ് മുറ്റിച്ചൂർ, ഷാഫി കൊല്ലം, എം.ആർ നാസർ തുടങ്ങിയവർ.

ജൂൺ അവസാനം കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിൻ എടുക്കുകയും കുറച്ചു ദിവസങ്ങൾക്കു ശേഷം ശാരീരിക ബുദ്ധിമുട്ടു അനുഭപ്പെട്ടതിനെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും തുടർന്ന് ജൂലൈ 26 ന് ഹൃദയസ്തംഭനമാണ് മരണകാരണം. ജൂലൈ 28 ന് രാവിലെ 8 മണിയോടെ കോഴിക്കോട് അരക്കിണറിലുള്ള വീട്ടിൽ എത്തിച്ച മൃതദേഹം മാത്തോട്ടം പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം ചെയ്തു. മാത്തോട്ടം പള്ളിയിൽ ഹംസ പയ്യന്നൂർ, സുബൈർ എം.എം, ഷംസുദ്ദിൻ എ.എം, സലാം തുടങ്ങിയ നിരവധി പേര് പങ്കെടുത്തു.

അടുത്ത കാലത്തു മരണപ്പെട്ടവർക്ക്‌ നിത്യശാന്തി നേർന്നുകൊണ്ട് തുടങ്ങിയ അനുശോചനം ഹൃദയഭേദകമായിരുന്നു. പലർക്കും സ്വയം നിയന്ത്രികനാകാതെ വിങ്ങി കരഞ്ഞു. സുബൈർ എം.എം, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, അബ്ദുറഹ്മാൻ എം.പി, മൻസൂർ ആലക്കൽ, ഫിറോസ് നല്കരുത്, ലീന റഹ്മാൻ, സാജിദ നസീർ, അഷിക ഫിറോസ്, ഉബൈദ് ചക്കിട്ടക്കണ്ടി, ഷംഷീർ വി.എ. റാഫി കല്ലായി, റൗഫ് പയ്യോളി, തുളസീധരൻ തോട്ടക്കാര, അനസ് പുതിയൊട്ടിൽ, ഉമ്മർ എ.സി., ജയപ്രകാശ്, ഇക്ബാൽ നടുക്കണ്ടി, ജമാൽ, ധർമ്മരാജ് , റാമി ജമാൽ , ദില്ലാറ ധർമരാജ്, ആഷിദ് അബ്ദുൽ ഗഫൂർ, ഷഹീർ ഇ.പി, ഷാഹിന സുബൈർ, റഫീഖ് ടി.സി, വിനയൻ, ജയലളിത കൃഷ്ണൻ, സുഹറ അസീസ്, അനു സൂഫി, സമീർ വെള്ളയിൽ തുടങ്ങിയവർ സംസാരിച്ചു,ഷിജിത് കുമാർ ചിറക്കൽ, പ്രജു ടി.എം, ഷൌക്കത്ത് അലി, ഷംസുദ്ദിൻ എ.എം, കളത്തിൽ അബ്ദുറഹ്മാൻ, ജിഷ സുരേഷ്, ഷഫാന സമീർ, ഷാജി കെ.ജി, ഹാരിസ് എഡോലി കണ്ടി തുടങ്ങിയവർ പങ്കെടുത്തു.