ഇന്നലെ മാത്രം കോവിഡ് വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്തത് 6500 പേർ

0
36

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ കാര്യമായ വർധന ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 6500 പേർ. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലുലക്ഷത്തോളം പേർ ഇതിനോടകം തന്നെ കൊവിഡ് വാക്സിൻ സ്വീകരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതുവരെ ഏഴ് ലക്ഷത്തോളം പേർ കോവിഡ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തതായാണ് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. വരുന്ന സെപ്റ്റംബറിൽ പ്രതിരോധ കുത്തിവയ്പ്പുകൾ രണ്ട് ദശലക്ഷം കവിയുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷകളെയാണ് ഇത് ശക്തിപ്പെടുത്തുന്നത്