കഴക്കൂട്ടം ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് ശോഭാ ; കഴക്കൂട്ടം നൽകിയാൽ രാജിവയ്ക്കുമെന്ന് സുരേന്ദ്രൻ്റെ ഭീഷണി

0
16

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരനും  ഈ നിലപാടിനെ അനുകൂലിച്ചതായാണ്  സൂചന.  കോണ്‍ഗ്രസ് വിട്ടു വരുന്ന ശക്തനായ നേതാവിന് കഴക്കൂട്ടം നൽകാമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്നാണ് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. കഴക്കൂട്ടത്തിന് പകരം ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കാനാണ് നീക്കം. എന്നാല്‍ കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കില്‍ മൽസരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.