ചാലക്കുടി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക നാളെ പ്രഖ്യാപിക്കാൻ ഇരിക്കെ ചാലക്കുടി മണ്ഡലത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ . നിലവിൽ ചാലക്കുടിയിൽ മാത്യു കുഴൽനാടൻ, ടി.ജെ. സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാൽ ഇവർക്ക് പകരം ഷോൺ പല്ലിശേരിയേയോ ഷിബു വാലപ്പനെയോ സ്ഥാനാർഥിയാക്കണമെന്നാണ് പ്രാദേശികമായി അണികൾ ഉയർത്തുന്ന ന വികാരം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ഉയർന്ന പ്രതിഷേധം നേതൃത്വത്തിന് പുതിയ തലവേദനയായി മാറുകയാണ്
‘സേവ് കോൺഗ്രസ്’ എന്ന പേരിലായിരുന്നു നിരവധി പ്രവർത്തകർ അണിനിരന്ന പ്രതിഷേധം.”ഇറക്കുമതി സ്ഥാനാർഥി വേണ്ടേ വേണ്ട, ചാലക്കുടിക്ക് ചാലക്കുടിക്കാരൻ മതി’ എന്ന ബാനറുമായി മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തിയത്.