കോൺഗ്രസ് പ്രതിഷേധം: നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനഫലം

0
26

കൊച്ചി: നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിൽ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചതോടെയാണ് നടനെതിരെ സമരക്കാർ ആരോപണം ഉന്നയിച്ചത്.

കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അദ്ദേഹത്തിൻറെ വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സംഘർഷ സ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ച് മദ്യപരിശോധന നടത്തുകയായിരുന്നു.

ജോജു ജോർജ് മദ്യപിച്ചിരുന്നുവെന്നും, സമരക്കാരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചത്. എന്നാൽ പരിശോധനാഫലം പുറത്തു വന്നതോടെ ജോജു ജോർജ് മദ്യപിച്ചിരുന്നുവെന്ന ആരോപണം പൊളിഞ്ഞു.