പോസ്റ്ററുകൾ ആക്രിക്കടയിൽ; ​ കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ട്ര​ഷററെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി

0
24

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയു​ടെ പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ട്ര​ഷ​റ​ർ ബാ​ലു​വി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. വോട്ടെടുപ്പ് കഴിഞ്ഞതിനെ തൊട്ടു പിറകെ ആയിരുന്നു വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ  കണ്ടെത്തിയത്.  സം​ഭ​വ​ത്തി​ൽ കെപിസിസി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും വീ​ണ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.