കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടിവിട്ടു. നിരന്തരമായ അവഗണനയെ തുടർന്നാണ് പാർട്ടി വിടുന്നത് എന്നാണ് വിവരം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് പിസി ചാക്കോ രാജിക്കത്ത് അയച്ചു. ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന താൻ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം.
രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർഥിനിർണയം എന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച് 40 പേരടങ്ങുന്ന സ്ക്രീനിംഗ് കമ്മിറ്റി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.