കുവൈത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
30

കുവൈത്ത് സിറ്റി: ഷെയ്ഖ് സബാ അൽ അഹമ്മദ് സബ മൂന്നാമതും കുവൈത്ത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനയും നിയമവുമാണ്
പാർലമെന്റുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനം എന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു. പാർലമെൻ്റും സർക്കാരും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബയെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഒരുമിച്ച് ചേർന്ന് മികച്ച സേവന പ്രവർത്തനങ്ങൾ നടത്തുന്നതിൽ മാർഗ്ഗദീപമാണ് അമീർ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിസഭാ അംഗങ്ങളെ അംഗീകരിച്ചതിന് പ്രധാനമന്ത്രി അമീറിന് നന്ദി അറിയിച്ചു.