യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരിൽ  അര്‍ഹർക്ക് മടക്കയാത്രക്ക് സഹായം നൽകുമെന്ന് ഇന്ത്യൻ കോണ്സുലേറ്റ്

0
24

അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാ നിരോധനം മൂലം യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരിൽ  അര്‍ഹതപെട്ടവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ സൗജന്യ ടിക്കറ്റ് നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ടിക്കറ്റ് എടുക്കാൻ കയ്യിൽ പണം ഇല്ലാത്തവർക്കാണ് കോൺസുലേറ്റ് സഹായം നൽകുക. ദുബായിലും ഷാർജയിലും കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് തിരികെ വരുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ചാർജ് 330 ദിർഹം ആക്കിയതായി അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് സാഹചര്യത്തിൽ കുവൈത്തും സൗദിയും അതിർത്തികൾ രണ്ട് ആവശ്യ കാലത്തേക്ക് അടക്കം എന്നാണ് അറിയിച്ചിരുന്നതെങ്കിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത് നീളാൻ സാധ്യതയുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ദുബായിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ പ്രവാസികളോട് മടങ്ങിപ്പോകാൻ കോൺസുലേറ്റ് നേരത്തെയും ഉപദേശം നൽകിയിരുന്നു. അർത്ഥശൂന്യമായി ട്രാൻസിറ്റ് രാജ്യത്ത് നിൽക്കുന്നതിലും നല്ലത് മടങ്ങിപ്പോകുന്നതാണെന്നും, ശേഷം സാഹചര്യങ്ങൾ മാറുന്ന മുറയ്ക്ക് തിരിച്ചു വരുന്നതാണ് നല്ലത് എന്നുമായിരുന്നു കോൺസുലേറ്റ് പ്രവാസികളോട് അറിയിച്ചത്.