കുവൈത്തിൽ സ്വകാര്യ ഫാർമസികളിലെ പരിശോധനകൾ ശക്തമാക്കുന്നു

0
32

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമന്ത്രാലയ അധികൃതർ കഴിഞ്ഞദിവസം ജഹ്‌റ ഗവർണറേറ്റിലെ 21 ഫാർമസികളിൽ പരിശോധന നടത്തുകയും ഗുരുതരമായ നിയമങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയമനടപടികൾക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിലെ മരുന്ന് പരിശോധന വകുപ്പാണ് ജഹറയിലെ സ്വകാര്യ ഫാർമസികളിൽ ആയിരുന്നു പരിശോധന നടത്തിയത്. ഈ പരിശോധനകൾ ശക്തമാക്കുമെന്ന് അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പും ഇറക്കി.