കുവൈത്ത് സിറ്റി: ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടത്താൻ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് സഹകരണ സംഘങ്ങൾ . തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മന്ത്രിസഭ കാലതാമസം വരുത്തുന്നതിൽ സഹകരണ സംഘങ്ങൾ അതൃപ്തരാണ്. തിരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹകരണ മേഖല സാമൂഹിക കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.